Advertisement

ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന ഖ്യാതി ഈ 14 കാരന് സ്വന്തം

September 9, 2017
Google News 1 minute Read
14 year old to be the youngest pilot

ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഇന്ത്യക്കാരനായ പതിനാലുവയസുകാരൻ. സിംഗിൾ എഞ്ചിൻ വിമാനം പറത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളായിരിക്കുകയാണ് ഷാർജ ദില്ലി പ്രൈവറ്റ് സ്‌കൂൾ വിദ്യാർഥിയായ മൻസൂർ അനിസ്. കനേഡിയൻ ഏവിയേഷൻ അക്കാദമിയുടെ സർട്ടിഫിക്കറ്റാണ് മൻസൂർ നേടിയിരിക്കുന്നത്. 25 മണിക്കൂർ മാത്രമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് മൻസൂർ അനീസ് വിമാനം പറത്തിയത്.

ഷാർജയിൽ സിവിൽ ഏജിനിയർ ആയ അലി അസ്ഗർ അനിസിന്റെയും അധ്യാപികയായ മുനീറയുടെയും മകനാണ് മൻസൂർ. സെസ്‌ന 152 മോഡലിലുള്ള വിമാനം 10 മിനുട്ട് നേരമാണ് മൻസൂർ പറത്തിയത്. ജെറ്റ് എയർവെയ്‌സിൽ പൈലറ്റായ അമ്മാവനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മൻസൂർ അനീസ് വിമാനം പറത്തിയത്.

14 year old to be the youngest pilot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here