യോഗാ കേന്ദ്രത്തിലെ പീഡനം; രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി
തൃപ്പൂണിത്തുറയിലെ വിവാദമായ യോഗ കേന്ദ്രത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം. ഒക്ടോബർ പത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.യോഗ കേന്ദ്രത്തിനെതിരായ പരാതി ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
യോഗകേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട ആയുർവേദ ഡോക്ടറാണ് പൊലിസിൽ പരാതി കൊടുത്തത്. കണ്ണൂർ സ്വദേശിയായ ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ തൃശൂർ സ്വദേശിനിക്കാണ് ക്രൂരമർദനവും വധഭീഷണിയും നേരിടേണ്ടിവന്നത്. യുവതിയുടെ പരാതിയിൽ ഉദയംപേരൂരുള്ള കണ്ടനാട് യോഗ പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പുകാരനും യുവതിയുടെ സഹോദരീഭർത്താവ് ഉൾപ്പെടെ ആറുപേർക്കെതിരേ പൊലിസ് കേസെടുത്തു.
yoga centre row hc asks to submit report
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here