Advertisement

റോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മറിഞ്ഞു; മരണ സംഖ്യ 12 ആയി

October 9, 2017
Google News 1 minute Read
rohingya refugee boat capsized 12 killed

റോഹിംഗ്യൻ അഭയാർഥികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 12 ആയി. നിരവധി പേരെ കാണാതായി. പത്തു കുട്ടികളും ഒരു മുതിർന്ന സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ബംഗ്ലാദേശ് ബോർഡർ ഗാർഡ് റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശിനേയും മ്യാൻമാറിനേയും തമ്മിൽ വേർതിരിക്കുന്ന നാഫ് നദീമുഖത്താണ് അപകടമുണ്ടായത്. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുൾപെടെ പതിമൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ബോർഡർ ഗാർഡ് അറിയിച്ചു.

അധികം ആളുകളെ കുത്തി നിറച്ചതു കൊണ്ടാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമായതെന്ന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥൻ അബ്ദുൽ ജലീൽ വ്യക്തമാക്കി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

rohingya refugee boat capsized 12 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here