Advertisement

എകെ ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷനായേക്കും

November 20, 2017
Google News 0 minutes Read
a k antony ak antony on education

എ കെ ആന്റണി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായേക്കും. രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സ്ഥാനം തിരിച്ച് കൊണ്ട് വന്നത്. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഈ സ്ഥാനം നിലനിര്‍ത്തുകയാണെങ്കില്‍ എകെ ആന്റണിയ്ക്കാണ് സാധ്യത.

ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ച നിര്‍ണ്ണായ തീരുമാനം എടുക്കും. ഈ അവസരത്തില്‍ ഒഴിവ് വരുന്ന ഉപാധ്യക്ഷന്‍ പദവിയിലേക്കാണ് എകെ ആന്റണി പരിഗണിക്കപ്പെടുന്നത്. പ്രവര്‍ത്തക സമിതിയോഗം ഡല്‍ഹിയിലാണ് ചേരുന്നത്. സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയിലാണ് യോഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here