Advertisement

പ്ലാസ്റ്റിക് ഫാക്ടറി അപകടം; മരണ സംഖ്യ 13

November 23, 2017
Google News 1 minute Read
plastic factory accident death toll touches 13

പഞ്ചാബിലെ ലുധിയാനയിൽ പ്ലാസ്റ്റിക് ഫാക്ടറി തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ൽ എത്തി. ലുധിയാനയിലെ വ്യവസായ മേഖലയായ ചീമ ചൗക്കിലെ ഇടുങ്ങിയ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന അഞ്ച് നില ഫാക്ടറിയാണ് തിങ്കളാഴ്ച തകർന്ന് വീണത്.

ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയും പിന്നാലെ കെട്ടിടം തകർന്നടിയുകയുമായിരുന്നു. അതിനിടെ, ഫാക്ടറിയുടെ ഉടമസ്ഥൻ ഇന്ദ്രജിത് സിംഗ് ഗോലയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന അന്നു മുതൽ ഇയാൾ ഒളിവിലായിരുന്നു.

 

 

plastic factory accident death toll touches 13

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here