Advertisement

ഇരട്ടകുട്ടികൾ മരിച്ചെന്നു പറഞ്ഞ സംഭവം: രണ്ടു ഡോക്ടർമാരെ പിരിച്ചു വിട്ടു

December 4, 2017
Google News 2 minutes Read
two doctors suspended After declaring dead newborn who was alive

ഇരട്ട കുട്ടികൾ മരിച്ചെന്നു പറഞ്ഞ് പ്ലാസ്റ്റിക് ബാഗിലാക്കി നൽകിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ പിരിച്ചു വിട്ടു. ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.

ഡൽഹി ഷാലിമാർ ബാഗിലുള്ള മാക്‌സ് ആശുപത്രിയിലായിരുന്നു സംഭവം. ഒരേ പ്രസവത്തിൽ ജനിച്ച ആൺകുട്ടിയും പെൺകുട്ടിയും മരിച്ചു പോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടർമാർ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി കൈമാറുകയായിരുന്നു. പെൺകുഞ്ഞ് ജനിക്കും മുമ്പേ മരിച്ചെന്നും ആൺകുട്ടി പിന്നീട് മരിച്ചെന്നുമായിരുന്നു അറിയിച്ചത്.

പിന്നീട് സംസ്‌കാരച്ചടങ്ങിനായി കുട്ടികളെ എടുത്തപ്പോൾ ഒരാൾക്ക് അനക്കമുള്ളതായി കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോക്ടർമാരും കുട്ടിക്ക് ജീവനുള്ളതായി സ്ഥിരീകരിച്ചു.

 

two doctors suspended After declaring dead newborn who was alive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here