Advertisement

കസവനുഹള്ളിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് തൊഴിലാളികള്‍ മരിച്ചു

February 15, 2018
Google News 3 minutes Read
building collapsed

കര്‍ണാടകയിലെ കസവനുഹള്ളിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇനിയും 15 ലേറെ പേര്‍ കെട്ടിടത്തിനു അടിയില്‍ കുടുങ്ങികിടക്കുന്നതായി വിവരങ്ങളുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എട്ടോളം തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​സ്ആ​ർ ലേ​ഔ​ട്ടി​ൽ താ​മ​സ​ക്കാ​രാ​യ മ​ല​യാ​ളി​യാ​യ കു​ഞ്ഞി അ​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള കെ​ട്ടി​ട​മാ​ണി​ത്. ക​സ​വ​ന​ഹ​ള്ളി​യി​ലെ സെ​ൻ​ട്ര​ൽ ജ​യി​ൽ റോ​ഡി​ൽ ഹ​രാ​ലു​രി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു​വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി ന​ട​ന്ന നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​നു മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ‌​ഷ​മാ​യി നി​ർ​ത്തി​വ​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here