Advertisement

ബിസിസിഐക്ക് തിരിച്ചടി; ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണം

March 15, 2018
Google News 0 minutes Read
kochi tuskers

ഐപിഎല്‍ ടൂര്‍ണമെന്റില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കിയതിന് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോളിന് തിരിച്ചടി. ബിസിസിഐ 550 കോടി രൂപ കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. ആര്‍ബിട്രേഷന്‍ നിയമങ്ങളും വ്യവസ്ഥകളും നിലവില്‍ വന്ന ശേഷം അതനുസരിച്ചാണ് കൊച്ചി ടസ്‌കേഴ്‌സിനെ ബോര്‍ഡ് പുറത്താക്കിയതെന്ന ബിസിസിഐയുടെ വാദം കോടതി തള്ളി. നിയമങ്ങള്‍ നിലവില്‍ വരും മുന്‍പാണ് ടീമിനെ പുറത്താക്കിയിരിക്കുന്നതെന്ന് സുപ്രീം കോടതി ആരോപിച്ചു. 18 ശതമാനം വാര്‍ഷിക പലിശ അടക്കമാണ് ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here