Advertisement

ജേംസ് ബോണ്ട് കാർ ലേലത്തിന്; വില എത്രയെന്നോ ?

April 21, 2018
Google News 0 minutes Read

ജേംസ് ബോണ്ട് സിനിമകളിലൂടെ ജനമനസ്സുകളുടെ പ്രിയങഅകരനായി മാറിയ ആസ്റ്റൺ മാർട്ടിൻ 007 ലേലത്തിന്. ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനമാണ് കാർ ലേലത്തിന് വെക്കുന്നത്.

2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങൾക്ക് കരിയർ ഡെവലപ്‌മെന്റിന് സഹായമേകുന്ന ഒപ്പർചുണിറ്റി നെറ്റ്?വർക്ക് എന്ന തന്റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവുംഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക.

2014ൽ പുറത്തിറങ്ങിയ ഈ ലിമിറ്റഡ് എഡിഷൻ കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്‌ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമ്മിച്ചത്. 6.0 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്.183 മൈലാണ് ഉയർന്ന വേഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here