Advertisement

മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മകൻ

May 6, 2024
Google News 1 minute Read

മൂവാറ്റുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മകൻ. 65 കാരി കൗസല്യയെ മാലയ്ക്ക് വേണ്ടിയാണ് മകൻ കൊലപ്പെടുത്തിയത്. മകൻ ജോജോയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയിലാണ് കൗസല്യയെ മകൻ കൊലപ്പെടുത്തിയത്. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

അമ്മയുടെ മൂന്നു പവന്റെ മാലയ്ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് മകൻ സമ്മതിച്ചു.

Story Highlights : Son killed mother for gold chain Muvattupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here