Advertisement

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ അവസാനവട്ട ശ്രമങ്ങള്‍ ആരംഭിച്ചു

April 23, 2018
Google News 0 minutes Read

നാളെ മുതല്‍ ആരംഭിക്കുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസാന വട്ട ശ്രമങ്ങള്‍ ആരംഭിച്ചു. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറക്കി സമരം ഒത്തുത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ തൊഴില്‍ വകുപ്പ് നിയമവകുപ്പിന് ഇന്ന് തന്നെ കൈമാറിയേക്കും. മിനിമം വേതനം വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടും അന്തിമ വിജ്ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്തിമ വിജ്ഞാപനം പുറത്തിറക്കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here