Advertisement

‘ആ നടൻ വാങ്ങുന്ന കാശിന്റെ ഏഴിലൊന്നാണ് ഞങ്ങളുടെ ആകെ ബജറ്റ്’; വൈറലായി അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 26, 2018
Google News 2 minutes Read
alphonse puthren fb post on tobama

തന്റെ പുതുചിത്രം തൊബാമയെ കുറിച്ച് നിർമ്മാതാവ് അൽഫോ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വൈറലാകുന്നു. അവഞ്ചേർസ് സിനിമയിലെപ്പോലെ സൂപ്പർഹീറോസ് ഉള്ള സിനിമയല്ല തൊബാമയെന്നും എന്നാൽ അതിൽ സാധാരണ ഹീറോസ് ഉണ്ടെന്നും തൊബാമയിൽ പുതുമകളൊന്നും പ്രതീക്ഷിക്കരുതെന്നുമായിരുന്നു അൽഫോൺസ്പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാൽ റോബേർട്ട് ഡൗണിയുടെ ഏഴിൽ ഒന്ന് വരുമാനം എന്ന് പറയുമ്പോൾ അത് നല്ലൊരു ബഡ്ജറ്റ് ആണല്ലോയെന്ന് ചോദ്യം ഉയർന്നിരുന്നു. എന്നാൽ അതിലും ഒരുപാട് തവണ ബഡ്ജറ്റ് കുറയുമെന്നും അപ്പോൾ ബഡ്ജറ്റ് 17 ൽ ഒന്നാകും എന്നും അൽഫോൺസ് പുത്രൻ പ്രതികരിച്ചു.

thobama

അൽഫോൺസ് പുത്രന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം :

നാളെ avengers എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതിൽ അഭിനയിക്കുന്ന Robert Downey Jr വാങ്ങുന്ന പ്രതിഫലത്തിന്റെ 7il ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ total budget . തൊബാമയിൽ സൂപ്പർ heroes ഇല്ല … പക്ഷെ സാധാരണ ഹീറോസ് ഉണ്ട് … നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്. കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്. പിന്നെ പുതുമ… അത് പ്രതീക്ഷിക്കരുത്

നവാഗതനായ മൊഹ്‌സിൻ കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഏപ്രിൽ 27 ന് ചിത്രം തിയറ്ററുകളിൽ എത്തും.

alphonse puthren fb post on tobama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here