Advertisement

ന്യായാധിപനിയമനം; ഹർജി ഹൈക്കോടതി തള്ളി

May 22, 2018
Google News 0 minutes Read
high court of kerala

ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകരെ ശുപാർശ ചെയ്തത് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. ജഡ്ജി നിയമനത്തിനുള്ള കൊളീജയം ശുപാർശ ചോദ്യം ചെയ്യാനാവില്ലന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ശുപാർശ ചോദ്യം ചെയ്യുന്ന ഹർജിക്കാരന്റെ ഉദ്ദേശ്യത്തിൽ ദുരുഹതയുണ്ട്. ഹർജിയിലെ വാദങ്ങൾക്ക് വസ്തുതകളുടേയോ
രേഖകളുടേയോ പിൻബലമില്ലന്നും ജസ്റ്റീസ് ഷാജി പി ചാലി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കൊളിജിയം ശുപാർശ ചെയ്ത അഭിഭാഷകരുടെ പട്ടിക ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി വന്നത് . അഭിഭാഷകരായ വിജു എബ്രഹാം, ജോർജ് വർഗീസ് , അരുൺ വി.ജി ,  പി.ഗോപാൽ ,എസ് രമേഷ് എന്നിവരുടെ നിയമന ശുപാർശ ക്കെതിരെയായിരുന്നു ഹർജി. ഇവർക്ക് വേണ്ടത്ര യോഗ്യതയില്ലന്നും നിയമന ശുപാർശക്ക് പിന്നിൽ ബാഹ്യ താൽപ്പര്യങ്ങൾ ഉണ്ടന്നും നിയമനം റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊളീജിയം ശുപാർശ 5 അഭിഭാഷകരും വേണ്ടത്ര യോഗ്യതയില്ലാത്തവരും ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ഉന്നതരുടെ ബന്ധുക്കളാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. ജഡ്ജിമാരുടേയും അഡ്വക്കറ്റ് ജനറലിനേറെയും ബന്ധുക്കളെ ശുപാർശ ചെയ്ത കൊളീജീയം യോഗ്യത ഉള്ളവർക്ക് അവസരം നിഷേധിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here