Advertisement

‘കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം’; കേസ് വിശാല ബെഞ്ചിന് വിട്ടു

May 24, 2018
Google News 0 minutes Read
high court of kerala

കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. കേസ് മൂന്നംഗ ബെഞ്ചില്‍ നിന്ന് വിശാല ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റി.

മാധ്യമങ്ങൾ സ്വയം നിയന്ത്രിച്ചാൽ മതിയെന്നും, നിയന്ത്രണമേർപ്പെടുത്താനാവില്ലെന്നുമുള്ള സഹാറാ കേസിലെ സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ ബെഞ്ചിനു തീരുമാനമെടുക്കാനാവില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഹൈക്കോടതി അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജികളെത്തിയത്.

ഇതേത്തുടർന്ന് ജസ്റ്റീസ് പി. എൻ രവീന്ദ്രൻ, എ. എം ഷെഫീഖ്, കെ. ഹരിലാൽ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു.

മാധ്യമ സ്ഥാപനങ്ങളൾ, പത്രപ്രവർത്തക യൂണിയൻ, മീഡിയ അക്കാദമി എന്നിവരടക്കം കക്ഷി ചേർന്ന കേസിൽ വിശദമായ വാദത്തിനു ശേഷമാണ് കോടതി വിധി പറഞ്ഞത്.

മൂന്നംഗ ബെഞ്ചിനു നേതൃത്വം നൽകിയ ജസ്റ്റീസ് പി. എൻ രവീന്ദ്രൻ അടുത്ത ആഴ്ച വിരമിക്കുന്നതിനു മുൻപ് കേസിൽ വിധി പറയുകയായിരുന്നു.

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാവില്ലന്നും നിലവിൽ നിയന്ത്രണമേർപ്പെടുത്തിയാൽ അത് ജനാധിപത്യ വിരുദ്ധ നടപടിയാവുമെന്നുമായിരുന്നു കേസിൽ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രധാന വാദം.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിയമമില്ലന്നും സ്വയം നിയന്ത്രണം മതിയെന്നുമായിരുന്നു മീഡിയാ അക്കാദമിക്കു വേണ്ടി ഹാജരായ ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here