Advertisement

നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും

June 2, 2018
Google News 1 minute Read
assembly

നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. പൂർണ്ണമായും നിയമനിർമ്മാണത്തിനായി ഉദ്ദേശിച്ചുള്ള സമ്മേളനമാണിത്.  12 ദിവസമാണ് സമ്മേളനം ചേരുക. 17 ഓർഡിനൻസുകളും വിവിധ ഭേദേഗതി ബില്ലുകളും സഭയിൽ അവതരിപ്പിക്കും. ബഡ്ജറ്റിന്റെ ഉപധനാഭ്യർത്ഥനകളുടെ ചർച്ചയും വോട്ടെടുപ്പും 13 ന് നടക്കും. പതിനാലാം കേരള നിയമ സഭയുടെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പേരിൽ ആഘോഷ പരിപാടി ജൂലൈയിൽ നടത്തുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here