Advertisement

പി ചിദംബരത്തെ ചോദ്യം ചെയ്യുന്നു

June 5, 2018
Google News 0 minutes Read
P.chidambaram

പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ചോദ്യം ചെയ്യുന്നു. എയർസെൽ മാക്സിസ് കേസിലാണ് ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റ് തടയുന്നതിന് പി ചിദംബരം ഡൽഹി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്ന ജൂൺ അഞ്ചു വരെ ചിദംബരത്തിനെതിരെ നടപടികള്‍ എടുക്കരുതെന്ന് പട്യാല ഹൗസ് കോടതി എൻഫോഴ്സ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ജൂലൈ 10വരെ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇപ്പോൾ എൻഫോഴ്സമെന്റിന്റെ തീരുമാനം. കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം പ്രതിയാണ്. കേസിൽ കാർത്തിയെ കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here