10
Dec 2018
Monday
24 Channel

പുനഃപരിശോധന നടത്തില്ല; രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഹൈക്കമാന്‍ഡ്

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തെ പുനഃപരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. രാജ്യസഭാ സീറ്റിനെ ചൊല്ലി യുവ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനോട് പ്രതിഷേധമറിയിക്കുകയും കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, മുന്നണി മര്യാദ പാലിച്ചാണ് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. ഘടകകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും രാജ്യസഭാ സീറ്റില്‍ വിജയിക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം ആവശ്യമാണെന്നും ഹൈക്കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

Breaking News:
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി
Top