ഇടുക്കിയിലെ ജലനിരപ്പ് 2400.60 അടിയായി കുറഞ്ഞു

ഇടുക്കി അണക്കെട്ടില്‍ സംസ്ഥാനത്തിന്റെ ആശങ്ക കുറയുന്നു. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴയുടെ അളവ് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.60 അടിയായി കുറഞ്ഞു. 20 മണിക്കൂറിനിടയില്‍ ഒരു അടി വെള്ളം ഡാമില്‍ കുറവ് രേഖപ്പെടുത്തി. ജലനിരപ്പ് 2400 അടിയിലേക്ക് എത്തിയാല്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അടക്കാനാണ് സാധ്യത. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്ന് 7,50,000 ലിറ്റര്‍ വെള്ളമാണ് ഒരോ സെക്കന്റിലും ഇപ്പോള്‍ പുറത്തുവിടുന്നത്.