Advertisement

സംസ്ഥാനത്ത് രണ്ടു ലക്ഷത്തി മുപ്പത്തി മൂവായിരം പേർ ദുരിതാശ്വാസ ക്യാമ്പിൽ

August 17, 2018
Google News 0 minutes Read

പത്തനംതിട്ട ആലപ്പുഴ തൃശ്ശൂർ എറണാകുളം ജിലകളിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. എങ്കിലും രാവിലെ മുതൽ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മഴ മാറി നിൽക്കുന്നത് ആശ്വാസമാകുന്നുണ്ട്. സംസ്ഥാനത്ത് രണ്ടു ലക്ഷത്തി മുപ്പത്തി മൂവായിരം പേർ ദുരിതാശ്വാസ ക്യാമ്പിൽ ഇതിനോടകം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആലപ്പുഴയിലും പത്തനംതിട്ടയിലേക്കും രണ്ട് ഹെലികോപ്റ്ററുകൾ കൂടി ഉടൻ എത്തും. എയർ ഫോഴ്സിന്റെ 11ഹെലികോപ്റ്ററുകൾ ഇപ്പോൾ രക്ഷാപ്രവർത്തനത്തിൽ ഉണ്ട്.  ആലുവ ചാലക്കുടി പത്തനംതിട്ട തുടങ്ങിയ മേഖലകളിൽ കൂടുതൽ ബോട്ടുകൾ എത്തും. ആർമിയുടെ 16 ടീമുകൾ ഉണ്ട്. നാവിക സേനയുടെ 3 ഹെലികോപ്റുകൾ രക്ഷപ്രവർത്തനത്തിനുണ്ട്.

ദുരന്തനിവാരണ സേനയുടെ 39 ടീമുകൾ രംഗത്തുണ്ട്. റാന്നിയിലും കോഴഞ്ചേരിയിലും ജലനിരപ് കുറയുന്നുണ്ട്
എന്നൽ ചെങ്ങന്നൂരിൽ കുറയുന്നില്ല. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴുന്നില്ല
‌‌‌‌‌. ഭക്ഷണം ഹെലികോപ്റ്റർ മാർഗം എത്തിക്കുന്നുണ്ട്. വീടുകളിൽ കഴിയുന്നവർക്ക് വള്ളങ്ങളിൽ എത്തിയും ഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്.

കേന്ദ്ര ഭഷ്യ സംസ്കരണ കേന്ദ്രം ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകൾ നൽകും. തുടർന്നുള്ള ദിവസങ്ങളിലും ജഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും ഇന്നു പകൽ കൊണ്ട് തന്നെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പെരിങ്ങൽകുത്ത് ഡാമിന്റെ സുരക്ഷയ്ക്കൂ ഒരു ഭീഷണിയും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here