Advertisement

ലക്ഷ്യം പുതിയ കേരളം സൃഷ്ടിക്കുന്നത് : മുഖ്യമന്ത്രി

August 21, 2018
Google News 0 minutes Read
aims at building new kerala says cm

പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടും.

വായ്പ്പാ പരിതി നാലര ശതമാനമാക്കി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. പരിധി ഉയർത്തിയാൽ 10500 കോടി അധികം സമാഹരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും. നബാർഡിനോട് സഹായം ആവശ്യപ്പെടും. യുഎഇ 700 കോടി സഹായം വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് വായ്പാ തിരിച്ചടവിന് കാലാവധി നല്‍കണം. പ്രതികൂല നിലപാട് സ്വീകരിച്ചിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ പുനര്‍വിചിന്തനം ചെയ്യണമെന്നും മുഖ്യമന്ത്രി.

അതേസമയം, പുനർനിർമ്മാണ ചർച്ചയ്ക്ക് പ്രത്യേക നിയമസഭാ സമ്മേളനം നടത്തും. നിയമസഭാ സമ്മേളനം നടത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 30 നായിരിക്കും നിമസഭാ സമ്മേളനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here