18
Nov 2018
Sunday
24 - Comming soon

രാഹുലിന് നന്ദിപറഞ്ഞ് നളിനി

പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിന് രാഹുല്‍ ഗാന്ധിയോട് നന്ദിപറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍.നളിനിയുമായി ന്യൂസ് 18 കത്തുവഴിനടത്തിയ അഭിമുഖത്തിലാണ് പ്രതികരണം. കഴിഞ്ഞ 25 വര്‍ഷമായി നളിനിയടക്കം 7 പ്രതികള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. മോചനനടപടികളെ എതിര്‍ക്കാത്തതിനും രാഹുലിന് നളിനി നന്ദിയറിയിച്ചു.
പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് നളിനിയുടെ പ്രതികരണം.

മുരുകന്‍,ശാന്തന്‍,പേരറിവാളന്‍,നളിനി,രവിചന്ദ്രന്‍,റോബര്‍ട്ട്,പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ജീവപര്യന്തം അനുഭവിക്കുന്നത്.ഇവരില്‍ മുരുകനും നളിനിയും ഭാര്യാഭര്‍ത്താക്കന്‍മാരാണ്.താനും ഭര്‍ത്താവും ഉടന്‍ പുറത്തെത്തുന്നകാര്യം മക്കളെ അറിയിക്കാന്‍ ആഗ്രഹമുണ്ട്.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലതീരുമാനം പ്രതിക്ഷിക്കുകയാണെന്നും നളിനി പറഞ്ഞു.വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിലാണ് നളിനി താമസിക്കുന്നത്.സുപ്രീംകോടതി പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും 2016ല്‍ ജയലളിത സര്‍ക്കാര്‍ പ്രതികളെ വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തമിഴ്നാടിന്റെ അപേക്ഷയ്ക്കെതിരെ കേന്ദ്ര ഗവണ്‍മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു

Top