14
Nov 2018
Wednesday
24 - Comming soon

ഇന്ധനവില കുതിച്ചുകയറുന്നതില്‍ ബിജെപിയും മുന്‍ യുപിഎ സര്‍ക്കാറും ഒരുപോലെ ഉത്തരവാദികള്‍; കോണ്‍ഗ്രസിന് മായാവതിയുടെ ‘കൊട്ട്’

mayavathy

ഇന്ധനവില ദിനംപ്രതി കുതിച്ചുകയറുന്നതില്‍ ബിജെപിയും മുന്‍ യുപിഎ സര്‍ക്കാറിന്റെ നയങ്ങളും ഒരുപോലെ ഉത്തരവാദികളാണെന്ന് ബിഎസ്പി നേതാവ് മായാവതി. മഹാസഖ്യ സ്വപ്‌നങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിനിടയിലാണ് കോണ്‍ഗ്രസിനെ പൊള്ളിച്ച് മായാവതിയുടെ പ്രസ്താവനയെത്തിയിരിക്കുന്നത്. മായാവതിയുടെ യുപിഎ വിമര്‍ശനത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുള്ളതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്നും ബിഎസ്പി വിട്ടുനിന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യത്തിന് വേണ്ടി കോണ്‍ഗ്രസ് കഷ്ടപ്പെടുമ്പോള്‍ ഓര്‍ക്കാപ്പുറത്തുള്ള അടിയായി മായാവതിയുടെ വിമര്‍ശനമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

Top