Advertisement

ജെ.എന്‍.യുവില്‍ ഇടത് തരംഗം

September 16, 2018
Google News 7 minutes Read

ജെ.എന്‍.യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. ഇതുവരെ പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് അടുക്കുകയാണ്. എ.ബി.വി.പിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളിലും ഇടതിനാണ് മുന്നേറ്റം.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എബിവിപി നേരിയ മുന്നേറ്റം നടത്തിയെങ്കിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് ഇവര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എ.ഐ.എസ്.എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്.എഫ്.ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിച്ചത്.

എ.ബി.വിപി കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെണ്ണല്‍ വീണ്ടും ആരംഭിച്ചത്. തോല്‍വി ഉറപ്പാക്കിയതിനെ തുടര്‍ന്ന് എ.ബി.വിപി പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് ക്യാമ്പസില്‍ അഴിച്ചുവിട്ടിരുന്നെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു.

#JNUSUElectionFinalResult

JNUSU_Electuon2018
Finla Central Panel (After counting of 5185 Votes)

President:
Lalit Pandey (ABVP )-972
N Sai Balaji (Left Unity)- 2151
LEFT WON BY 1179 VOTES

Vice President
Geeta Sri (ABVP)- 1013
Sarika (Left Unity)- 2592
LEFT WON BY 1579 VOTES

General Secretary
Aejaj (Left Unity)- 2426
Ganesh (ABVP)- 1235
LEFT WON BY 1193 VOTES

Joint Secretary
Amutha (Left Unity)- 2047
Venkat Chaubey (ABVP)- 1290
LEFT WON BY 757 VOTES

#JNUSU_Election2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here