Advertisement

ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം പിന്നീട്

September 22, 2018
Google News 0 minutes Read

പീഡക്കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം പിന്നീട്. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ എത്തിച്ചിരുന്നു.

മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിർക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പിന്നീട് വിധി പറയാമെന്ന് കോടതി വ്യക്തമാക്കിയത്. ഉച്ചയ്ക്ക് ശേഷം രണ്ട് മുപ്പതിന് കോടതി വീണ്ടും ചേരും.

അതേസമയം, തന്റെ അനുവാദമില്ലാതെ രക്തവും ഉമിനീരുമെടുത്തുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ പരാതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here