ഫ്രാങ്കോ മുളയ്ക്കലിൻറെ സഹായിയെ കള്ളപ്പണവുമായി എൻഫോഴ്‌സ്‌മെൻറ് പിടികൂടി

പത്ത് കോടി രൂപയുടെ കള്ളപണവുമായി ഫ്രാങ്കോ മുളക്കലിന്‍റെ വിശ്വസ്തന്‍ ഫാദർ ആന്‍റണി മാടശേരി പിടിയില്‍. കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ആന്‍റണി മാടശേരിയെ എന്‍ഫോർസ്മെന്‍റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഫ്രാങ്കോ മുളക്കലിനെതിരെ ഉയർന്ന പീഡനപരാതി ഒതുക്കി തീർക്കാന്‍ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിക്കപെട്ട വൈദികനാണ് ആന്‍റണി മാടശേരി.
ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനക്കിടെയാണ് ഫാദർ ആന്റണി മാടശേരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് വാഹനങ്ങളിൽ നിന്നായി പത്ത് കോടിയോളം രൂപയുടെ കള്ളപണം പൊലീസ് പിടികൂടി. ഹവാല പണം തടയുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ആന്റണി മാടശേരി ഉൾപെടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, കേസ് ആദായനികുതി വകുപ്പിനു കൈമാറിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read Also : കന്യാസ്ത്രീ പീഡനം; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
ആന്റണി മാടശേരി ജലന്തർ രൂപതയിലെ എപ്പിസ്‌കോപ്പൽ വികാരിയാണ്. വൈദികന്റെ അറസ്റ്റിനെ കുറിച്ച് ജലന്ധർ രൂപത പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഫ്രാങ്കോ മുളക്കൽ പ്രതിചേർക്കപെട്ടിട്ടുള്ള കന്യാസ്ത്രീയുടെ പീഡനപരാതി ഒതുതീർപ്പാക്കാൻ ആന്റണി ഇടപെട്ടിരുന്നു എന്ന ആരോപണങ്ങൾ സജീവമായിരുന്നു. കഴിഞ്ഞ വർഷം കുറുവിലങ്ങാട് മഠത്തിൽ വച്ച് ഫ്രാങ്കോ കന്യാസ്ത്രിയെ പീഡിപ്പിച്ചിരുന്നു എന്ന വാർത്ത പുറത്ത് വരുകയും, പിന്നീട് പൊലീസ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here