Advertisement

നാവികൻ അഭിലാഷ് ടോമി സുരക്ഷിതൻ

September 22, 2018
Google News 0 minutes Read

പായ്‌വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമി സുരക്ഷിതൻനെന്ന് ഔദ്യോഗിക വൃത്തങ്ങൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയയിലെ പെർ്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മൂവായിരത്തോളം കിലോമീറ്റർ അകലെ വെച്ചാണ് അഭിലാഷ് അപകടത്തിൽ പെടുന്നത്.

തൂരിയ എന്ന പായ്‌വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിച്ചിരുന്നത്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ടാണ് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണുകൾ ഒടിഞ്ഞുവീണതിനെ തുടർന്ന് അഭിലാഷിന്റെ മുതുകിന് സാരമായി പരിക്കേറ്റിരുന്നു.എന്നാൽ താൻ സുരക്ഷിതനാണെന്നാണ് അഭിലാഷിൽ നിന്നും ഒടുവിൽ കിട്ടിയ സന്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here