19
Dec 2018
Wednesday
24 Channel

കുറവിലങ്ങാട്ട് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു

Accident harthal

കുറവിലങ്ങാട്ട് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. പട്നയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന സിസ്റ്റര്‍ സാവിയോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് സിസ്റ്റര്‍ നാട്ടിലെത്തിയത്. അടുത്ത ദിവസം തിരിച്ച് പോകാന്‍ ഇരിക്കുകയായിരുന്നു. വൈക്കം റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്. ബൈക്കിന് പുറകില്‍ യാത്ര ചെയ്യുകയായിരുന്നു സിസ്റ്റര്‍. അമിത വേഗതയില്‍ എത്തിയ ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ സിസ്റ്ററിന്റെ തലയിലൂടെ കയറി ഇറങ്ങി. ബന്ധുവിന്റെ മകളെ കാണാന്‍ കൊല്ലത്തേക്ക് വരികയായിരുന്നു ഇരുവരും.

Top