Advertisement

വെള്ളമുണ്ടയിലെ മൂന്ന് പേരുടെ മരണം ആളുമാറിയുള്ള കൊലപാതകം

October 8, 2018
Google News 0 minutes Read

വെള്ളമുണ്ടയിലെ മൂന്ന് പേരുടെ മരണം ആളുമാറിയുള്ള കൊലപാതകമെന്ന് റിപ്പോർട്ട്. മൂന്ന് പേരാണ് വിഷം കലർന്ന മദ്യം കഴിച്ച് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശി സന്തോഷ് അറസ്റ്റിലായി. സജിത്ത് എന്നയാളെ കൊല്ലനായിരുന്നു പ്രതി മദ്യത്തിൽ വിഷം കലർത്തിയത്.

അതേസമയം, മരണത്തിന് കാരണായ മദ്യം പരിശോധനയ്ക്ക് അയച്ചിരുന്ന മദ്യ സാമ്പിളിന്റെ ഫലം കോഴിക്കോട് അനലിറ്റിക്കൽ ലബോററ്ററി ഇന്ന് കൈമാറും.

കഴിഞ്ഞ ദിവസമാണ് വയനാട് വെള്ളമുണ്ടയിൽ മദ്യം കഴിച്ച് മൂന്നു പേർ മരിച്ചത്. ഇവർ കഴിച്ചത് വ്യാജമദ്യമാണെന്നായിരുന്നു പ്രാഥമിക നിഗമനം. മദ്യപിച്ചുകൊണ്ടിരിക്കെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. വരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കോളനിയിലെ പ്രമോദ്, ബന്ധുവായ പ്രസാദ് എന്നിവരാണ് മരിച്ചതിൽ രണ്ട് പേർ. പ്രമോദിന്റെ പിതാവും കുഴഞ്ഞുവീണ് മരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here