17
Oct 2018
Wednesday
24 - Comming soon

‘മീ ടൂ’ കുരുക്കില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറും; പെണ്‍കുട്ടിയുടേത് ഗുരുതര ആരോപണങ്ങള്‍

gopi sund

എംഎല്‍എയും നടനുമായ മുകേഷിനെതിരായ ‘മീ ടൂ’ ആരോപണത്തിന് പിന്നാലെ കുരുക്കിലായി സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ‘ഇന്ത്യാ പ്രൊട്ടസ്റ്റ്’ എന്ന ട്വിറ്റര്‍ പേജാണ് ഗോപി സുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നോട് സംഗീത സംവിധായകന്‍ മോശമായി പെരുമാറിയെന്നും ഫോണില്‍ വിളിച്ച് കന്യകയാണോ എന്ന് ചോദിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും ട്വിറ്ററില്‍ ആരോപിച്ചിരിക്കുന്നു. തനിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നില്ല. ആ സമയത്ത് ഗോപി സുന്ദറിന് 34 വയസ് പ്രായം കാണും. ആ സമയത്താണ് തനിക്ക് ആദ്യമായി ദുരനുഭവം ഉണ്ടാകുന്നത്. തന്റെ റോള്‍ മോഡല്‍ ആയിരുന്നു ഗോപി സുന്ദര്‍ അന്ന്. അങ്ങനെയിരിക്കെ ആദ്ദേഹം തന്നെ ഫോണില്‍ വിളിച്ചു. ആദ്യമൊക്കെ നല്ല രീതിയിലാണ് സംസാരിച്ചത്. എന്നാല്‍, പിന്നീട് സംസാരം മാറി. വളരെ മോശമായിരുന്നു പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സംസാരരീതി. ഒരു വര്‍ഷത്തോളം വളരെ മോശമായ രീതിയില്‍ ഈ പെരുമാറ്റം തുടര്‍ന്നതായും പെണ്‍കുട്ടി ആരോപിച്ചു.

ഒരിക്കല്‍ തനിക്ക് വേണ്ടി ഒരു പാട്ട് കണ്ടുവെച്ചിട്ടുണ്ടെന്നും അതില്‍ പാടണമെന്നും ഗോപി സുന്ദര്‍ പറഞ്ഞു. എന്നാല്‍, അതിന് മുന്‍പായി എന്റെ വീട്ടില്‍ വരണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് ഞാനൊരു കന്യകയാണോ എന്നും ചോദിച്ചിരുന്നു.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top