Advertisement

സൗദിയിൽ ഇസ്‌ലാമിക കാര്യ മന്ത്രാലയങ്ങളിൽ വിവിധ തസ്തികകളിൽ വനിതകളെ നിയമിക്കുന്നു

October 14, 2018
Google News 0 minutes Read
saudi islamic ministry to appoint women

രാജ്യത്തെ ഇസ്‌ലാമിക കാര്യ മന്ത്രാലയങ്ങളില്‍ വിവിധ തസ്തികകളില്‍ വനിതകളെ നിയമിക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ മേഖലകളില്‍ വനിതകളെ നിയമിക്കുന്നതിനോടനുബന്ധിച്ചാണ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലും വനിതകള്‍ക്ക് നിയമനം നല്‍കുന്നത്.

മന്ത്രാലയത്തിലെ നാല് മേഖലകളിലായിരിക്കും വനിതകളെ നിയമിക്കുന്നതെന്നു ഇസ്‌ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. പ്രബോധകര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ എന്നീ നാല് തസ്തികകളിലായിരിക്കും നിയമനം. തുടക്കത്തില്‍ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നീ മൂന്നു ശാഖകളിലാകും ആദ്യ നിയമനമെന്നും വൈകാതെ എല്ലാ പ്രവിശ്യകളിലും വ്യാപിപ്പിക്കുമെന്നും മദീനയിലെ ഖുബാ മസ്ജിദില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി. ശരീഅത്തിന് നിരക്കാത്ത തെറ്റായ മതവിധികള്‍ നല്‍കുന്നവരെ വിലക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here