Advertisement

‘വീണ്ടും മാപ്പ്’; വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി കൊല്ലം തുളസി

October 16, 2018
Google News 0 minutes Read

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ നടന്‍ കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി.

ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറണമെന്ന് അഭിപ്രായപ്പെട്ടതിനാണ് കൊല്ലം തുളസി വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിന് മുമ്പാകെ മാപ്പഴുതി നല്‍കിയത്.

കൊല്ലം തുളസിയുടെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വനിതാ കമീഷനെ സമീപിച്ച് മാപ്പെഴുതി നല്‍കിയത്. വായ് പിഴ തനിക്ക് പറ്റി. പ്രസ്താവനയില്‍ ഖേദിക്കുന്നതായി കൊല്ലം തുളസി പറഞ്ഞു. മാപ്പപേക്ഷ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കി.

ശബരിമല പ്രവേശനത്തിന് വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറി ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരുഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസ്താവന.

ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here