കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തും; മെയ് 4ന് നടക്കുന്ന നേതൃയോഗത്തിൽ എം.എം ഹസൻ ചുമതല തിരികെ നൽകും

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തും. സ്ഥാനാർത്തിയായതിനെ തുടർന്ന് താൽക്കാലിക ചുമതല എംഎം ഹസന് നൽകിയിരുന്നു. മെയ് 4ന് നടക്കുന്ന കെപിസിസി നേതൃയോഗത്തിൽ ചുമതല തിരികെ നൽകും.
ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെ.പി.സി.സി നേതൃയോഗം മെയ് നാലിന് രാവിലെ 10.30ന് ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു അറിയിച്ചിരുന്നു. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ അധ്യക്ഷത വഹിക്കും.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരും ലോക്സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
Story Highlights : K Sudhakaran back to KPCC president position
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here