Advertisement

ശബരിമലയിലെ പൊലീസ് ഇടപെടല്‍; ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

December 3, 2018
Google News 0 minutes Read

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ. സെപ്റ്റംബർ 29 ആം തിയതി മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങൾ ഹാജരാക്കാൻ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കാനും, വീഴ്ച വന്ന പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യം. ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ ബിജെപി വ്യാപക വിമര്‍ശനമുന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here