കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന് ഹൈക്കോടതി. ഓരാഴ്ചക്കുള്ളില്‍ പിരിച്ചുവിടൽ പൂർത്തിയാക്കി പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെയും വര്‍ഷത്തില്‍ 120 ദിവസം ജോലി ചെയ്തവരെയും നിലനിർത്താം. കോടതി ഉത്തരവോടെ 3600 ഓളം എം പാനൽ ജീവനക്കാരെയാണ് പിരിച്ചുവിടേണ്ടിവരിക.
കെ എസ് ആര്‍ ടിസിയില്‍ വിവിധ തസ്തികകളിൽ ജോലിക്ക് അപേക്ഷിച്ച് പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കുന്നില്ലെന്ന ചൂണ്ടികാട്ടി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥി സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. നിയമനം ലഭിക്കാത്തത് ചൂണ്ടികാട്ടി സിംഗിള്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കെ എസ് ആര്‍ടിസിയില്‍ താല്കാലിക ജീവനക്കാരെ നിയമിച്ചതിനാൽ പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവര്ക്ക് നിയമനം നല്കാൻ കഴിയുന്നില്ലെന്ന് പി എസ് സി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് എം പാനല്‍ ജീവനക്കാരെ ഒരാഴ്ചക്കകം പിരിച്ചുവിട്ട് പി എസ് സി യോട് നിയമനം നടത്താന് ഡിവിഷൻ ബഞ്ച് നിര്‍ദേശിച്ചത്. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് സുപ്രീം കോടതി ചില മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവരെയും 10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസുള്ളവരേയും പിരിച്ചുവിടരുതെന്നാണ് സുപ്രീം കോടതിനിര്‍ദേശം. ഈ നിര്‍ദേശം പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
24
കൊച്ചി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here