Advertisement

“ഇതൊരു മോശം സിനിമയല്ല, ചോറുണ്ണുന്നവന് മനസിലാകും ഒടിയനാരാണെന്ന്”; വൈറലായി ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

December 17, 2018
Google News 1 minute Read

തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഒടിയന്‍’. വി എ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രദര്‍ശനം തുടങ്ങി ആദ്യ ദിനം മുതല്‍ക്കെ വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു ഒടിയന്. ചിത്രത്തെക്കുറിച്ച് നെഗറ്റീവ് കമന്റുമായി രംഗത്തെത്തിയവരും നിരവധിയാണ്.

എന്നാല്‍ ഒടിയനെക്കുറിച്ച് ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതൊരു മോശം സിനിമയല്ലെന്നും ചോറുണ്ണുന്നവന് മനസിലാകും ഒടിയനാരാണെന്നും എവിടെ ഇരുന്നാണ് ഒടിവയ്ക്കുന്നതെന്നും ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് ‘ഒടിയന്‍’ എന്ന സിനിമ ഇറങ്ങിയ ദിവസം. നല്ലതും ചീത്തതുമായ എത്രയോ സിനിമകള്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്..അപ്പോള്‍ തന്റെ സിനിമ മോശമാണെങ്കില്‍ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂര്‍ണ്ണമായും മോഹന്‍ലാലിനാണ്.. കാരണം അദ്ദേഹം ഈ സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ്..പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളില്‍ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല.മോഹന്‍ലാല്‍ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് ‘ഒടിയന്‍’ എന്നാണ് എന്റെ അഭിപ്രായം.ഒരാള്‍ക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാള്‍ക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.

സിനിമ കാണാത്തവര്‍ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോള്‍ തന്നെ മനസ്സിലാവും.ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്..മലയാള സിനിമയില്‍ മോശം സിനിമകള്‍ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകള്‍ ഇറങ്ങിയിട്ടില്ലേ?മോഹന്‍ലാലിന്റെ മോശം സിനിമകള്‍ ഇറങ്ങിയിട്ടില്ലേ?

Read More: കൊടുംതണുപ്പില്‍ പാക് ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍; വീഡിയോ കാണാം

സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം..
അതിന് പേര് വിമര്‍ശനം എന്നല്ല,വേറെയാണ്. മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയവര്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?….ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാര്‍ മേനോന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു മഞ്ജു വാര്യര്‍ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല…ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കില്‍ വിജയിക്കും..സ്വന്തം അഭിപ്രായത്തില്‍ സിനിമ കാണുന്നവരുമുണ്ട് ഇവിടെ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here