റാഫേൽ ഇടപാട്; സിഎജി റിപ്പോർട്ട് തയ്യാറായി

രാജ്യം കാത്തിരിയ്ക്കുന്ന റാഫേൽ ഇടപാടിലെ സിഎജി റിപ്പോർട്ട് തയ്യാറായ്. കരട് റിപ്പോർട്ട് സി.എ.ജി പ്രതിരോധമന്ത്രാലയത്തിന് അയച്ചു. പ്രതിരോധമന്ത്രാലയത്തിന്റെ മറുപടിയ്ക്ക് ശേഷം റിപ്പോർട്ട് സി.എ.ജി രാഷ്ട്രപതിയ്ക്ക് കൈമാറും. മാർച്ച് ആദ്യവാരം റിപ്പോർട്ടിലെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ പാകത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് സി.എ.ജി യുടെ ഇപ്പോഴത്തെ തിരുമാനം.
റാഫേൽ ഇടപാടിലെ സി.എ.ജി റിപ്പോർട്ട് സമ്പന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇനി വിരാമം. വിഷയം പരിശോധിച്ച സി.എ.ജി കരട് റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ മറുപടിയ്ക്ക് സമർപ്പിച്ചു. നാലാഴ്ചയ്‌ത്തെ സമയമാണ് റിപ്പോർട്ടിന്മേലുള്ള അഭിപ്രായം അറിയിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് സാവകാശം ലഭിയ്ക്കുക. കരട് റിപ്പോർട്ട് 2 ആഴ്ചയ്ക്ക് മുൻപ് പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയതായ് ഉന്നത ഉദ്യോഗസ്ഥൻ 24 ന്യൂസിനോട്
സ്ഥിരീകരിച്ചു.
പ്രതിരോധമന്ത്രാലയം മറുപടി സമർപ്പിച്ചതിന് ശേഷം അന്തിമ റിപ്പോർട്ട് സി.എ.ജി രാഷ്ട്രപതിയ്ക്ക് കൈമാറും. രാഷ്ട്രപതി കരട് റിപ്പോർട്ട് അംഗികരിച്ചാൽ പിന്നിട് അത് പാർലമെന്റിലെയ്ക്ക് എത്തും. ജനുവരിയിൽ വോട്ട് ഓൺ അക്കൌണ്ട് അവതരണത്തിന് പാർലമെന്റ് സമ്മെളിയ്ക്കുമ്പോൾ റിപ്പോർട്ട് മേശപ്പുറപ്പ് വയ്ക്കാൻ പാകത്തിലാണ് ഇപ്പോൾ നടപടികൾ സി.എ.ജി പൂർത്തിയാക്കുന്നത്. പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുന്ന റിപ്പോർട്ട് തുടർന്ന് പി.എ.സി പരിശോധിയ്ക്കും. എതായാലും എല്ലാ നടപടികളും പൂർത്തിയാക്കി മാർച്ച് ആദ്യവാരം സി.എ.ജി റിപ്പോർട്ടിലെ വിശദാംശങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തും എന്ന് ചുരുക്കം. അതായത് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രചരൺ ആയുധവും റാഫേൽ തന്നെ ആയിരിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here