ബിജെപിയില്‍ ഭിന്നത; ശബരിമല സമരവുമായി സഹകരിക്കേണ്ടെന്ന് മുരളീധരന്‍ പക്ഷം

ശബരിമല സമരത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷം. ഔദ്യോഗിക നിര്‍ദ്ദേശം ഇല്ലാതെ ശബരിമല സമരവുമായി സഹകരിക്കേണ്ടെന്ന് വി.മുരളീധരന്‍ പക്ഷത്തിന്റെ തീരുമാനം. സമരം കൈകാര്യം ചെയ്തതിലെ പാളിച്ച ദേശീയ നേതൃത്വത്തെ വി. മുരളീധരന്‍ ബോധ്യപ്പെടുത്തിയതായാണ് സൂചന.
സെക്രട്ടേറിയറ്റ് നടയിലെ ബിജെപി സമരത്തെച്ചൊല്ലിയാണ് നിലവിലെ പ്രശ്നം. സംസ്ഥാന നേതൃത്വം കൂടിയാലോചനകളില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് ആക്ഷേപം. പ്രത്യേക ലക്ഷ്യത്തോടെ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്നു. ഇക്കാരണത്താല്‍ ഇനി ഔദ്യോഗിക നിര്‍ദ്ദേശം ഇല്ലാതെ ശബരിമല സമരവുമായി സഹകരിക്കേണ്ടെന്നാണ് വി.മുരളീധരന്‍ പക്ഷത്തിന്റെ തീരുമാനം. തന്നോട് അടുപ്പമുള്ളവരെ വി.മുരളീധരന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
അതേസമയം ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സുരേന്ദ്രനെ സമരവുമായി സഹകരിപ്പിക്കാനോ സജീവമാക്കാനോ നേതൃത്വം ശ്രമിച്ചില്ല.
മനഃപൂര്‍വം ഒഴിവാക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം പരിഹാസ്യമായി മാറുന്നുവെന്ന ആര്‍എസ്എസ് വിലയിരുത്തലും സമരം കൈകാര്യം ചെയ്തതിലെ പാളിച്ചയും ദേശീയ നേതൃത്വത്തെ മുരളീധരന്‍ പക്ഷം ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും സുരേന്ദ്രനെ ഒഴിവാക്കിയിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതിനിടെ ജനുവരിയില്‍ അമിത്ഷാ എത്തുന്പോള്‍ സമരവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here