Advertisement

‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമരം

January 5, 2019
Google News 1 minute Read
alappad

ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമിതി നടത്തുന്ന നിരാഹാര സത്യാഗ്രഹം അറുപത്തിയാറാം ദിവസത്തിലേക്ക്. വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയോടെയാണ് സമരം.

Read More: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സീറ്റ് ധാരണ; ബിജെപിയ്ക്ക് വെല്ലുവിളി

അതേ സമയം, സർക്കാരും ജില്ലാ ഭരണകുടവും നിഷേധാത്മക നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരം അക്ഷരാർത്ഥത്തിൽ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നവംബർ 1-ന് ആരംഭിച്ച അനിശ്ചിതകാല റിലേ സത്യാഗ്രഹം 66-ാം ദിവസത്തിലേക്ക് കടന്നു. സമരം ദീർഘനാളായി തുടർന്നിട്ടും മുഖ്യധാരാ രാഷട്രീയ പാർട്ടികളും ഭരണകൂടവും ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണ്.

ഏതാനും പരിസ്ഥിതി സംഘടനകളുടെ പിന്തുണ മാത്രമാണ് ഇന്നീ സമരത്തിനുള്ളത്. എങ്കിലും വിജയം വരെ പോരാടാൻ തന്നെയാണ് ഇവരുടെ തീരുമാനം. വീട്ടമ്മമാരും വിദ്യാർത്ഥികളും അടക്കം സമരത്തിന്റെ മുൻ നിരയിലുണ്ട്. നവ മാധ്യമങ്ങളുടെ വലിയ പിന്തുണയാണ് അനുദിനം ഈ ജനകീയ പോരാട്ടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here