തലശേരി ശാന്തമാകുന്നു; കനത്ത ജാഗ്രത

തുടര്‍ച്ചയായ അക്രമണ സംഭവങ്ങള്‍ക്ക് ശമനം. കണ്ണൂര്‍ ജില്ലയിലും തലശേരിയിലും സ്ഥിതിഗതികള്‍ പൊലീസ് നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം രാത്രിയില്‍ നേതാക്കളുടെ വീടുകളിലടക്കം ബോംബ് ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എ.എസ്.പി അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സേന തലശേരിയില്‍ റൂട്ട് മാര്‍ച്ച് നടന്നു. ആക്രമണ പരമ്പരകളുടെ അടിസ്ഥാനത്തില്‍ തലശേരിയില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here