ഹര്‍ത്താല്‍ അക്രമം: ഇതുവരെ അറസ്റ്റിലായത് 6914 പേര്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ടുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു.
ഇതുവരെ 6914 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 954 പേര്‍ റിമാന്‍റിലാണ്. 5960 പേര്‍ക്ക് ജാമ്യം ലഭിച്ചു. (ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്‍റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 89, 182, 23, 159
തിരുവനന്തപുരം റൂറല്‍ – 99, 199, 55, 144
കൊല്ലം സിറ്റി – 76, 197, 87, 110
കൊല്ലം റൂറല്‍ – 52, 156, 28, 128
പത്തനംതിട്ട – 509, 800, 60, 740
ആലപ്പുഴ– 108, 525, 63, 462
ഇടുക്കി – 86, 358, 20, 338
കോട്ടയം – 43, 216, 35, 181
കൊച്ചി സിറ്റി – 34, 318, 01, 317
എറണാകുളം റൂറല്‍ – 49, 366, 147, 219
തൃശ്ശൂര്‍ സിറ്റി – 72, 338, 75, 263
തൃശ്ശൂര്‍ റൂറല്‍ – 60, 721, 13, 708
പാലക്കാട് – 296, 859, 123, 736
മലപ്പുറം – 84, 279, 37, 242
കോഴിക്കോട് സിറ്റി – 101, 346, 42, 304
കോഴിക്കോട് റൂറല്‍ – 39, 97, 43, 54
വയനാട് – 41, 252, 36, 216
കണ്ണൂര്‍ – 240, 436, 35, 401
കാസര്‍ഗോഡ് – 109, 269, 31, 238.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here