ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവില്‍ അക്രമം അഴിച്ചുവിട്ടവരുടെ ചിത്രങ്ങള്‍

ഹർത്താൽ ദിനം മിഠായിത്തെരുവിൽ അക്രമം അഴിച്ചുവിട്ട സംഘപരിവാർ പ്രവർത്തകരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. 11 പേരുടെ ചിത്രങ്ങളടങ്ങിയ ആൽബമാണ് പുറത്തുവിട്ടത്. ‘ഇവരെ തിരയുന്നു. വിവരം ലഭിച്ചാൽ അറിയിക്കുക’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മിഠായിതെരുവ് ആക്രമണവുമായി ബന്ധപ്പെട്ട 31 പേർ ഇതു വരെ അറസ്റ്റിലായി. 29 പേർ റിമാൻഡിൽ. ജുവൈനൽ ആയതിനാൽ 2 പേർക്ക് ജാമ്യം നൽകി. കൂടുതൽ അറസ്റ്റ് ഉണ്ടാകും. ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് പരിശോധിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here