Advertisement

ഖനനം അശാസ്ത്രീയമാണെങ്കില്‍ നിര്‍ത്തിവയ്ക്കും: എംഎല്‍എയുടെ ഉറപ്പ്

January 10, 2019
Google News 0 minutes Read
alappad

ആലപ്പാട് കരിമണല്‍ ഖനനം അശാസ്ത്രീയമാണെങ്കില്‍ അത് നിര്‍ത്തിവയ്ക്കുമെന്ന് എംഎല്‍എയുടെ ഉറപ്പ്. കരുനാഗപ്പള്ളി എംഎല്‍എ ആര്‍. രാമചന്ദ്രനാണ് ഉറപ്പ് നല്‍കിയത്. ട്വന്റിഫോര്‍ വാര്‍ത്താചാനല്‍ ആലപ്പാട് നടത്തുന്ന തത്സമയ ചര്‍ച്ചയിലാണ് എംഎല്‍എയുടെ പ്രതികരണം. ആലപ്പാട് വിഷയം പാര്‍ട്ടിയെയും സര്‍ക്കാരിനെയും മനസിലാക്കാനുള്ള ഇടപെടലുകള്‍ താന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എംഎല്‍എ ചര്‍ച്ചയില്‍ വ്യക്തമാക്കി. അശാസ്ത്രീയമായ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് എംഎല്‍എ ഉറപ്പ് നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here