Advertisement

വെള്ളനാതുരുത്തിൽ ഖനനം വീണ്ടും തടഞ്ഞ് റവന്യൂ വകുപ്പ്

February 14, 2019
Google News 0 minutes Read
cm meeting on alappad issue today

ആലപ്പാട് പഞ്ചായത്തില്‍ വെള്ളനാതുരുത്തിലെ ഖനനം വീണ്ടും തടഞ്ഞ് റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്തെ ഖനനമാണ് പൂർണമായും തടഞ്ഞത്. പാരിസ്ഥിതിക ലോല പ്രദേശമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു റവന്യൂ വകുപ്പിന്റെ നടപടി. എന്നാല്‍ ഉത്തരവ് മറി കടന്ന് ഇവിടെ വീണ്ടും ഖനനം ആരംഭിച്ചിരുന്നു. ഐആര്‍ഇയ്ക്കാണ് ഇവിടെ ഖനനത്തിന് അനുമതിയുള്ളത്.
ആലപ്പാട് വെള്ളനാ തുരുത്തിലെ കരിമണല്‍ ഖനനം നിരോധിച്ച് റവന്യൂ വകുപ്പ്
വെള്ളനാതുരുത്തിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയ ഒരേക്കറിലാണ് ഐ ആർ ഇ എൽ വീണ്ടും ഖനനം നടത്തിയത്. അനധികൃത ഖനനം ശ്രദ്ധയില്‍പ്പെട്ടതോടെ വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here