Advertisement

റോഡ് കുരുതിക്കളമാകുന്നതിലെ യഥാര്‍ത്ഥ വില്ലന്‍ ആരാണ് ?

January 13, 2019
Google News 1 minute Read
24 poll

റോഡ് കുരുതിക്കളമാകുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ പ്രതി ആര്? നിങ്ങളുടെ അഭിപ്രായം പോളായി രേഖപ്പെടുത്താം


കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാകുകയാണ്.  എത്രയെത്ര ജീവനുകളാണ് ഒരു ദിവസം റോഡില്‍ പൊലിയുന്നത്. കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഒരു മരണം അനാഥമാക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ദയനീയവും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പൊലിഞ്ഞത് 15ജീവനുകളാണ്.

Also Read: നിയന്ത്രണം വിട്ട ജീപ്പ് പാതയോരത്തെ തെങ്ങിൽ ഇടിച്ചു; എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങൾ, മരണപ്പെട്ടവരുടെ എണ്ണം  പരിക്കേറ്റവരുടെ എണ്ണം ഇപ്രകാരമാണ്

വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങൾ മരണപ്പെട്ടവരുടെ എണ്ണം പരിക്കേറ്റവരുടെ എണ്ണം
2013 35215 4258 40346
2014 36282 4049 41096
2015 39014 4196 43735
2016 39420 4287 44108
2017 38470 4131 42671

 

ഇനി 2018ലെ കണക്കെടുത്താല്‍ ഒക്ടോബർ 31 വരെ 33275 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 3467 പേർ മരണപ്പെടുകയും 37681 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് . വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Also read : പോലീസ് വാഹനവും അയ്യപ്പഭക്തരുടെ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

ഏറ്റവുമധികം റോഡ് അപകടങ്ങളുണ്ടാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നീ ഏഴു നഗരങ്ങളുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ളത്. ആരാണ് റോഡ് അപകടങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍. അത് കുഴികള്‍ മാത്രം നിറഞ്ഞ നമ്മുടെ പാതയാകാം, യാത്രക്കാരുടെ അമിത വേഗതയാകാം, അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങളോ ആകാം. എന്തിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരും, നിയമങ്ങളെ കുറിച്ച് ബോധവത്കരിക്കാത്ത അധികൃതരും കാരണക്കാരാണ്. ട്വന്റിഫോറിന്റെ വായനക്കാര്‍ക്ക് അപകടങ്ങള്‍ക്ക് ഒന്നാമത്തെ കാരണമായി എന്താണെന്നാണ് തോന്നുന്നത്. കാരണങ്ങളെ അത് മാറേണ്ടതിന്റെ പ്രാധാന്യം അനുസരിച്ച് നിങ്ങള്‍ക്ക് പോളായി രേഖപ്പെടുത്താം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here