Advertisement

ജിഷ്ണു കേസ്; സാക്ഷികളായ വിദ്യാർത്ഥികളെ മനപൂർവ്വം തോൽപ്പിച്ചെന്ന് കണ്ടെത്തിയ അധ്യാപകരെ സംരക്ഷിച്ച് നെഹ്റു കോളേജ് മാനേജ്മെൻറ്

January 14, 2019
Google News 1 minute Read

പ്രതികാര നടപടികളുടെ ഭാഗമായി ജിഷ്ണു കേസിലെ സാക്ഷികളായ വിദ്യാർത്ഥികളെ പരീക്ഷയിൽ മനപൂർവ്വം തോൽപ്പിച്ചെന്ന് കണ്ടെത്തിയ അധ്യാപകരെ സംരക്ഷിച്ച് നെഹ്റു കോളേജ് മാനേജ്മെൻറ്. അധ്യാപകർക്കെതിരെ വിദ്യാർത്ഥികൾ എഴുതി നൽകിയ പരാതി പോലും നെഹ്റു കോളേജ് പ്രിൻസിപ്പൽ സ്വീകരിക്കാൻ തയ്യാറായില്ല. പ്രതികാര നടപടി നേരിട്ട അതുൽ ജോസ് അടക്കമുള്ള വിദ്യാർത്ഥികളുടെ നാലാം വർഷ രജിസ്ട്രേഷൻ വൈകിപ്പിക്കാൻ പ്രിൻസിപ്പൽ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും  24 പുറത്തു വിടുകയാണ്.

വിദ്യാർത്ഥികളെ പ്രതികാര നടപടിയുടെ ഭാഗമായി അധ്യാപകർ പരീക്ഷയിൽ തോൽപ്പിച്ചെന്ന പരാതി കുഹാസ് സെനറ്റ് കമ്മീഷൻ ശരിവെച്ചിരുന്നു. യൂണിവേഴ്സിറ്റി വീണ്ടും നടത്തിയ പരീക്ഷയിൽ രണ്ട് വിദ്യാർത്ഥികളും വിജയിക്കുകയും ചെയ്തു.പക്ഷെ പ്രതികാര നടപടിക്ക് കൂട്ടുനിന്ന അധ്യാപകർക്കെതിരായി വിദ്യാർത്ഥികൾ നൽകിയ പരാതി വാങ്ങാൻ പോലും പ്രിൻസിപ്പൽ ‘ശ്രീധരൻ കൂട്ടാക്കിയില്ല

രണ്ട് തവണ പരാതി എഴുതി നൽകാൻ ശ്രമിച്ചിട്ടും പ്രിൻസിപ്പൽ മുഖം തിരിച്ചു.യുണിവേഴ്സിറ്റി നടത്തിയ പുനപരീക്ഷയിൽ വിജയിച്ച അതുൽ ജോസ്  അടക്കമുള്ള വിദ്യാർത്ഥികളുടെ നാലാം വർഷ രജിസ്ട്രേഷൻ മുടക്കാനും കോളേജ് മാനേജ്മെന്റ് ശ്രമിച്ചു.

പരീക്ഷ കൺട്രോ ളറെ വിളിച്ചെന്നും ഇപ്പോൾ രജിസ്ട്രേഷൻ നടത്താനാകില്ലെന്ന് അറിയിപ്പ് ലഭിച്ചെന്നുമുള്ള പ്രിൻസിപ്പലിന്റെ വാദങ്ങൾ കള്ളമാണെന്ന് വിദ്യാർത്ഥികൾ തെളിയിച്ചതോടെ ഗത്യന്തരമില്ലാതെയാണ് കുട്ടികളെ 4-ാം വർഷത്തിലേക്ക് പ്രവേശിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറായതെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here