Advertisement

മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ രാഘവൻ എന്നിവരുടെ ഓഫീസുകളിലേക്ക് എസ്ഡിപിഐ മാർച്ച്

January 17, 2019
Google News 0 minutes Read
sdpi march to mullappally ramachandran mk raghavan office

പാർലമെൻറിൽ സാമ്പത്തിക സംവരണ ബില്ലിനെ കോൺഗ്രസ് അനുകൂലിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് നിന്നുള്ള കോൺഗ്രസ് എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ രാഘവൻ എന്നിവരുടെ ഓഫീസുകളിലേക്ക് എസ്ഡിപിഐ മാർച്ച് സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകരയിലെ ഓഫീസിലേക്കും, എം കെ രാഘവന്റെ കോഴിക്കോട്ടെ ഓഫിസിലേക്കുമായിരുന്നു മാർച്ച്. പിന്നാക്ക ജനതയെ ഒറ്റുകൊടുക്കാൻ പാർലമെൻറിൽ കൂട്ടുന്നവരാണ് കോൺഗ്രസ് എംപിമാരെന്ന് എസ്ഡിപിഐ ആരോപിച്ചു. സംവരണം എന്നാൽ സാമൂഹികനീതിയുടെ അളവുകോൽ ആണെന്നും അത് സാമ്പത്തിക നേട്ടത്തിന് ഉള്ളതല്ലെന്നും നേതാക്കൾ പറഞ്ഞു. ഭരണഘടനയെ മാറ്റിയെഴുതാനാണ് എൻഡിഎ ഗവൺമെന്റിലൂടെ സംഘപരിവാർ ശ്രമിക്കുന്നത് എന്നും ഇവർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here