മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു

ഉത്തരേന്ത്യയിലാകെ കടുത്ത മൂടൽ മഞ്ഞ്. ഡല്‍ഹിയില്‍ ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു. വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ശൈത്യകാലത്തിന്‍റെ അവസാന സമയങ്ങളിൽ ഉത്തരേന്ത്യയിലാകെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപെട്ടു. ഡൽഹിയിൽ ഇന്ന് രേഖപെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 22ഡിഗ്രി സെൽഷ്യസും ആയിരുന്നു. കനത്ത മൂടൽ മഞിനെ തുടർന്ന് ട്രയിനുകൾ വൈകിയോടുന്നുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 5.30 മുതല്‍ 7.30 വരെയുള്ള വിമാന സർവീസുകളും തടസപെട്ടു.
റോഡ് ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിട്ടിണ്ട്. ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാജൽ പ്രദേശ് തുടങ്ങിയ ഹിമാലയന്‍ മേഖലകളില്‍ കടുത്ത മഞ്ഞു വീഴ്ച തുടരുകയാണ്. ഡല്‍ഹി, ഉത്തർ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും സമാന സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഇവിടങ്ങളില്‍ ജനുവരി 20 മുതല്‍ 24 വരെ, കനത്ത കാറ്റിനും സാധ്യകയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here