ആശങ്കയോടെ ബിജെപി; പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടുമുന്നണിയ്‌ക്കെതിരായി പ്രചരണം ശക്തമാക്കും

പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ കൂട്ടുമുന്നണിയ്ക്ക് എതിരായുള്ള പ്രചരണം ശക്തമാക്കാൻ ബി.ജെ.പി തീരുമാനം. കൂട്ടുമുന്നണി ഭരണം രാജ്യത്ത് അഴിമതിയ്ക്കും അസ്ഥിരതയ്ക്കും കാരണമാകും എന്ന പ്രചരണമാകും ബി.ജെ.പി നടത്തുക. യുവാക്കളായ വോട്ടർമാരെ ഈ പ്രചരണം വഴി സ്വാധിനിയ്ക്കാനാകും എന്ന നിരിക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനിയിൽ രൂപപ്പെട്ട ഐക്യനിരയെ ആശങ്കയോടെയാണ് ബി.ജെ.പി നോക്കിക്കാണുന്നത്. കോൺഗ്രസ്സിന്റെ നേത്യത്വത്തിലുള്ള പ്രതിപക്ഷ ഐക്യത്തെക്കാൾ ശക്തി ഈ നിരയ്ക്ക് ഉണ്ടാകും എന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഐക്യനിരയുടെ ഉദ്യേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുക എന്ന തന്ത്രം സ്വീകരിയ്ക്കാനാണ് തീരുമാനം. കൂട്ടായ്മയുടെ ഭാഗമായ് കൊൽക്കത്തയിലെത്തിയ പാർട്ടികളുടെ നേതാക്കൾക്ക് എതിരെയുള്ള അഴിമതി ആക്ഷേപങ്ങളിൽ ഇനി ബി.ജെ.പി ശ്രദ്ധ കേന്ദ്രികരിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കൂട്ടായ്മയെ അഴിമതിക്കാരുടെ ഐക്യമുന്നണിയായ് വിശേഷിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.
Read Also: പ്രണയദിനത്തില്‍ സണ്ണി ലിയോണ്‍ കേരളത്തിലെത്തും
കൂട്ടുമുന്നണി ഭരണത്തിൽ രാജ്യത്തിന് ഉണ്ടായ നഷ്ടവും എക കക്ഷി ഭരണത്തിന്റെ മേന്മയും ബി.ജെ.പി പ്രചരണ രംഗത്ത് വിവരിയ്ക്കും. യുവക്കളായ വോട്ടർമാരുടെ ചിന്തകൾ എക കക്ഷി ഭരണത്തിന് ഒപ്പമാണ് ഇപ്പോഴും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. പ്രതിപക്ഷപാർട്ടികളുടെ കൂട്ടായ്മയിലെ നേത്യസ്ഥാനത്ത് ഇല്ലാത്ത അംഗമാകുകവഴി കോൺഗ്രസ്സും പ്രദേശിക പാർട്ടിയായ് മാറു എന്ന സമ്മതിയ്ക്കുകയാണെന്ന എന്ന ആക്രമണവും ബി.ജെ.പി ശക്തമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here