പ്രണയദിനത്തില്‍ സണ്ണി ലിയോണ്‍ കേരളത്തിലെത്തും

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തും. എം.ജെ ഇന്‍ഫ്രാസ്‌ക്ടച്ചര്‍, നക്ഷത്ര എന്റര്‍ടെയ്‌മെന്റ്‌സ് എന്നിവര്‍ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019 ലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക.
ഫെബ്രുവരി 14 ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകീട്ട് ആറിന് ആരംഭിക്കുന്ന സംഗീത – നൃത്ത പരിപാടിക്ക് സണ്ണി ലിയോണിനൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ 5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങിയവരും വാലന്റൈന്‍സ് നൈറ്റ് 2019 ന്റെ ഭാഗമാകും.
നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗോള്‍ഡ് – 1000, ഡയമണ്ട് 3500, പ്ലാറ്റിനം – 5000, എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here