ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടും; നേട്ടം എസ്.പിക്കും ബി.എസ്.പിക്കും (സര്‍വേ)

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനനുസരിച്ചായിരിക്കും രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെടുക എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാം.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെരഞ്ഞെടുപ്പ് സര്‍വേ ഫലം ബിജെപിക്ക് നിരാശ പകരുന്നതാണ്. ഇന്ത്യാ ടുഡേ – കാര്‍വെ സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപിയും സഖ്യകക്ഷിയായ അപ്‌നാ ദളും 18 സീറ്റുകളില്‍ മാത്രമേ വിജയം നേടൂ എന്നാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി 71 സീറ്റും അപ്‌നാ ദള്‍ രണ്ട് സീറ്റും നേടിയിരുന്നു. ഇത്തവണ 55 സീറ്റോളം ബിജെപിക്ക് നഷ്ടമാകുമെന്നാണ് ഈ സര്‍വേ പറയുന്നത്.
ബിജെപിക്ക് സീറ്റ് നഷ്ടമുണ്ടാകുമ്പോള്‍ അത് എസ്.പി – ബി.എസ്.പി സഖ്യത്തിന് ഗുണം ചെയ്യുമെന്നും സര്‍വേയില്‍ പറയുന്നു. എസ്.പി – ബി.എസ്.പി സഖ്യം 58 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയില്‍ വ്യക്തമാക്കുന്നത്. ഈ സഖ്യത്തില്‍ ചേരാതെ മത്സരിക്കുന്ന കോണ്‍ഗ്രസ് നാല് സീറ്റ് നേടാനുള്ള സാധ്യതയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here